Pages

Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Friday, February 4, 2011

കാണുന്നവർക്കല്ലെ വിഷമം, എനിക്കല്ല്ലല്ലൊ- ഓഷൊ കഥ

ഒരാൾ ഭയങ്കരമായ വിധത്തിൽ വിരൂപനായിരുന്നു. അയാളെകണ്ടാൽ ആർക്കും പേടിയും വെറുപ്പും തോന്നും. ഒരിക്കൽ അയോളോട് ആരൊ ചോദിച്ചൂ‍. “ ഇത്തരം മുഖവുമായി എങ്ങനെ ജീവിച്ചൂപോകാൻ കഴിയുന്നു? വിഷമം തോന്നുന്നില്ലെ?” “ഞാനെന്തിനു വിഷമിക്കണം!‘’ അയാൾ മറുപടി പറഞ്ഞു. “ഞാനൊരിക്കലും എന്റെ മുഖം കാണുന്നില്ല, നോക്കുന്നുമില്ല. മറ്റുള്ളവർക്കല്ലേ കാണലും നോക്കലും വിഷമിക്കലും”.

Wednesday, January 12, 2011

സീ‍നറി കണ്ടു മരിക്കാം - ഓഷൊ പറഞ്ഞ കഥ.

സസ്സെക് സിലെ ഒരു കടൽത്തീര വിനോദകേന്ദ്രം. വിനോദസഞ്ചാരത്തിനെത്തിയ നാണം കുണുങ്ങിയായ ഒരു ചെറുപ്പക്കാരൻ അവിടെയുള്ള കിഴുക്കാംതൂക്കായി നില്കുന്ന പാറമേൽ കയറുകയായിരുന്നു. അതിന്റെ അറ്റത്തോളം പോകാൻ അവൻ ഭയം മൂലം മടിച്ച് നിന്നു. അവനെ ഉത്സാഹിപ്പിച്ചുകൊണ്ടു നിൽകുന്ന വഴികാട്ടിയോട് (ഗൈഡ്) അയാൾ ചോദിച്ചു. “കാൽ തെറ്റി താഴെ വീണാൽ ഞാൻ എന്തു ചെയ്യും?’‘. “പേടിക്കേണ്ട. തഴെക്കു വീഴുമ്പോൾ വലത്തോട്ട് നോക്കിയാൽ മതി.” “എന്നാലോ?” “നല്ലൊരു മനോഹരമായൊരു സീനറി കണ്ടുകൊണ്ട് നിങ്ങൾക്ക് വീണു മരിക്കാം.” ഉന്മേഷവാനായ ആ വഴികാട്ടി, ചെറുപ്പക്കാരനോടു പറഞ്ഞൂ.