Pages

Saturday, January 1, 2011

എവേ നാരായണനും ഐന്‍സ്റ്റീന്‍ മാരും - ചെറിയപ്പിള്ളിയുടെ ചരിത്രം-1

ചെറിയപ്പിള്ളി ഒരു കുഗ്രാമമാണ്. എന്നാല്‍ അവിടത്തുകാര്‍ ചെറിയ പുള്ളികളല്ല. എല്ലാവരും വലിയ പുള്ളികളാണ്. അവിടെയുള്ളവര്‍ പരസ്പരം ഇതു സമ്മതിക്കില്ലെങ്കിലും, സ്വയം വലിയ പുള്ളികളാണെന്നു അറിയാവുന്നവരാണ്. അതി വിനയം മൂലം ഇതു സമ്മതിക്കുകയും ചെയ്യും.

എന്നാല്‍ അവിടെ ഏറെക്കാലം ഒരു സാധു മനുഷ്യന്‍ ജീവിച്ഛിരുന്നു... ച്ഛൈനീസ് ച്ഛിന്തകന്‍ ലാ വോ സുവിന്റെ മുഖച്ഛായ. കുളി, പല്ലൂ‍തേപ്പ്, അലക്കു തുടങിയ ധൂര്‍ത്തുകളില്ല........... പഴകി പിഞ്ഞിയ വസ്ത്രം..... ഏറെ ചോദിക്കുമ്പോള്‍ എറിഞ്ഞു കിട്ടൂന്ന ആഹാരം.... ഒരു കുറവും കൂടാതെ കിട്ടൂന്ന ച്ചീത്തവിളി.... ഒരു പഞ്ഞവും ഇല്ലാതെ കിട്ടൂ‍ന്ന ബീഡിക്കുറ്റികള്‍............ ഇതൊക്കെ ആയിരുന്നു അയാളിന്റെ ആരോഗ്യ രഹസ്യം............ ശോ...... പേരു പറയാന്‍ മറന്നു..... പേര് ... എവേ നാരാ‍യണന്‍ ..............

ആരെ കണ്ടാലും നാരായണന്‍ 10 പൈസ എന്ന് ചോദിക്കും... ചോദിക്കുന്നത് നാരായണന്റെ ജോലി....... കൊടുക്കാതിരിക്കല്‍ നമ്മുടെ ധര്‍മ്മം......... മുട്ടുവിന്‍ തുറക്കപ്പെടും, അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നെല്ലാതെ ചോദിക്കുവിന്‍ കിട്ടും എന്ന് യേശു പോലും പറഞ്ഞിട്ടില്ലാത്തതിനാല്‍ ചോദിച്ചത് പൈസയാണെന്കിലും കിട്ടുന്നത് തല്ലോ തെറിയോ തരാതരം പോലെ.

എവേ നാരായണന്‍ മന്ദ ബുദ്ധിയാണെന്ന് ചെറിയപ്പിള്ളിയിലെ സര്‍വ്വമാന വ്യാപാരി വ്യപസായികളും ( പെട്ടിക്കടക്കാരും, വാട്ട ചായ വില്‍ക്കുന്നവരും) കൂടാതെ പഞ്ചായത്ത് പ്രസിഡന്റും സാക്ഷിപ്പെടുത്തും. ഇന്നിപ്പോള്‍ എവേ നാരായണന്‍ ജീവിച്ചിരിപ്പില്ല. മരിച്ചുപോയി.

നാരയണന്‍ ഇല്ലാത്തതുകൊണ്ട് ചെറിയപ്പിള്ളിയ്ക്ക് എന്ത് എന്ന്ചോ ദിച്ചാല്‍ ഇപ്പോള്‍ ആ നാട്ടില്‍ ചെന്ന് നോക്കുക. എന്ത് മാത്രം ചവറും അഴുക്കും കുമിഞ്ഞു ക്ക്ടിയിരിക്കുന്നു. അഴകുള്ള സാധനങ്ങള്‍ വില്‍ക്കുന്ന അനേകം കടകള്‍. അഴകിയ രാവണന്മരായ കടക്കാരും കടം പറ്റുന്നവരും. ഓരോ കടയില്‍ നിന്നും വലിച്ചെറിയുന്ന അഴുക്കുകള്‍ .............. വെട്ടി വെട്ടി തീര്‍ന്നിട്ടും എനിയും ബാക്കിയായ മരങ്ങളിലെ ചവറുകള്‍, ബസ് ടിക്കട്ടുകള്‍, കീറത്തുണികള്‍, പലതരം വര്‍ണ്ണങ്ങളിലെ പ്ലാസ്റ്റിക് വേസ്റ്റുകള്‍............. എല്ലാം എല്ലാം......

നാരായണന്‍ മന്ദ ബുദ്ധിയായതിനാല്‍ എവിടെ ചവറു കണ്ടാലും അടിച്ചു വാരി തീയിടും കാലത്തും വൈകിട്ടും തീയിടും. ആ തീയില്‍നിന്നും കത്തിച്ച് കുറ്റി വീടി വലിയ്ക്കും. ഒരു കഷ്ണം ചവറു പോലും നാരായണനില്‍ നിന്നും രക്ഷപ്പെടുമായിരുന്നില്ല.

ഇപ്പോള്‍ അവിടെ ജീവിക്കുന്നവര്‍ ആരും മന്ദ ബുദ്ധികളല്ല. എല്ലാവരും ഐന്‍സ്റ്റീനെ വെല്ലുന്ന ബുദ്ധി രാക്ഷസന്മാരാണ് . അതിനാല്‍ അവര്‍ ചവറ് കത്തിക്കുകയില്ല. അവര്‍ ഉല്‍പ്പാദിപ്പിക്കും, വലിച്ചെറിയും. ഐന്‍സ്റ്റീന്മാര്‍ ആറ്റം ബോംബിന്റെ നിര്‍മ്മാണത്തില്‍ മാത്രമെ പങ്കെടുക്കുകയുള്ളു. ചവറു കത്തിക്കല്‍ പൊട്ടന്‍ നാരായണന്മാര്‍ക്കുള്ള ജോലി. നാരായണന്‍ ചത്തുപോയത് ഐന്‍സ്റ്റീന്മാരുടെ കുറ്റമല്ലല്ലോ..............

ഇന്ന് ഇവിടം ചെറിയപ്പിള്ളിയല്ല. .......... നാരായണന്‍ പോയതില്‍ പിന്നെ അത് വെറും ‘ചവറുപിള്ളിയാണ്’........................

2 comments:

  1. ചെറിയപ്പിള്ളി യുടെ ഒരു ചെറിയ പ്രാദേശിക ചരിത്രം കിട്ടുമോ

    ReplyDelete